admin

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു.

കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ്(62) അന്തരിച്ചു. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കവി, നാടകകൃത്ത്, അവതാരകന്‍ എന്നീ നിലയില്‍ പ്രശസ്തനായിരുന്നു. രണ്ടുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ്‌ ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു. ആലപ്പുഴ മാങ്കൊമ്പ് സ്വദേശിയാണ് ബീയാർ പ്രസാദ്. അറുപതിലധികം ചിത്രങ്ങള്‍ക്ക് ഗാനമെഴുതിയിട്ടുണ്ട്.   Lyricist Beeyar Prasad passed away

മധു മോഹൻ മരിച്ചിട്ടില്ല.വാർത്തകേട്ട് ചിരിച്ചു കൊണ്ടിരിക്കുന്നു.

സീരിയൽ താരവും സംവിധായകനുമായിരുന്ന മധു മോഹൻ അന്തരിച്ചതായി വ്യാജവാർത്ത.മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെയാണ് വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്.മധ്യമങ്ങളിലൂടെ മരണ വാർത്തയറിഞ്ഞ് വിളിച്ച ഫിൽമി പ്ലസ് ചീഫ് എഡിറ്റർ പല്ലിശ്ശേരിയോട് ചിരിച്ചുകൊണ്ടാണ് മധുമോഹൻ പ്രതികരിച്ചത്.മധുമോഹൻ നിർമ്മിച്ച മലയാളത്തിലെ ആദ്യത്തെ മെഗാസീരിയൽ മാനസിയുടെ എഴുത്തുകാരൻ കൂടിയാണ് പല്ലിശ്ശേരി. മധുമോഹൻ നിർമ്മിച്ച മാനസി തുടർച്ചയായി മൂന്ന് വർഷം 240 എപ്പിസോഡുകളാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തത്. പിന്നീട് ദൂരദർശനുവേണ്ടി 260 എപ്പിസോഡുകളുള്ള “സ്നേഹ സീമ” അദ്ദേഹം നിർമ്മിച്ചു. 260 എപ്പിസോഡുകൾ വീതം സംപ്രേഷണം ചെയ്ത ഡിഡി …

മധു മോഹൻ മരിച്ചിട്ടില്ല.വാർത്തകേട്ട് ചിരിച്ചു കൊണ്ടിരിക്കുന്നു. Read More »

പ്രശസ്‌ത തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു.

പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. രണ്ടുമാസത്തോളമായി അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം. പാലാരിവട്ടം ആലിന്‍ ചുവടിലെ വീട്ടില്‍ ഭാര്യ ഐഷ എലിസബത്തിനൊപ്പമായിരുന്നു താമസം. മകള്‍: ജിഷ. മരുമകന്‍: ജിബി എബ്രഹാം. വായനയും ചിന്തയും സമന്വയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ജോൺ പോൾ. ഞാൻ, ഞാൻ മാത്രം എന്ന ചിത്രം മുതൽ കമൽ സംവിധാനം ചെയ്‌ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രംവരെ നീളുന്നതായിരുന്നു അദ്ദേഹം ഒരുക്കിയ സിനിമകൾ. മമ്മൂട്ടിയുടെയും …

പ്രശസ്‌ത തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു. Read More »

വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിച്ച് ഗാര്‍ഫിയുടെ ചലച്ചിത്ര പഠന ക്യാമ്പിന് സമാപനം

കൊല്ലം: അന്തര്‍ദ്ദേശീയ സംവിധായകനും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്ത ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഗാര്‍ഫി) പഞ്ചദിന ചലച്ചിത്ര പഠന ക്യാമ്പിന്റെ പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന സമാപന ചടങ്ങ് പിന്നണി ഗായിക പ്രൊഫ. എന്‍. ലതിക ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട് ക്യാമ്പില്‍ അംഗങ്ങളായ 35 പേര്‍ക്കും സര്‍ട്ടിഫിക്കറ്റുകൾ നടന്‍ ടി.പി. മാധവന്‍ സമ്മാനിച്ചു. നാല് ദിവസം കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ നടന്ന ക്യാമ്പിൽ …

വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിച്ച് ഗാര്‍ഫിയുടെ ചലച്ചിത്ര പഠന ക്യാമ്പിന് സമാപനം Read More »

ഇന്ന് കേരളത്തിന്റെ മതസൗഹാർദ്ദം സംരക്ഷിക്കുന്നതിൽ സിനിമയുടെ പങ്ക് വലുത് – ഷാജി എൻ. കരുൺ

കൊല്ലം: മതേതരത്വത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രമേയം സിനിമകളിൽ കൂടുതലായി കാണുന്നു. ഇന്ന് കേരളത്തിന്റെ മതസൗഹാർദ്ദം വളർത്തുന്നതിലും പരിപാലിക്കുന്നതിലും സിനിമയ്ക്ക് വലിയ പങ്കുണ്ട്. ഇരുട്ടിൽ ഇരുന്നു വെള്ളിത്തിരയിലെ വെളിച്ചം ആസ്വദിക്കുന്ന മനുഷ്യന്റെ മനസ്സിലേക്കും ആ വെളിച്ചം കടന്നുവരുന്നു. അത് അയാളുടെ ജീവിതത്തെയും സ്വാധീനിക്കുന്നു. ചലച്ചിത്ര സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുൺ പറഞ്ഞു. ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിൽ കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാനതല ചലച്ചിത്ര പഠന ക്യാമ്പ് …

ഇന്ന് കേരളത്തിന്റെ മതസൗഹാർദ്ദം സംരക്ഷിക്കുന്നതിൽ സിനിമയുടെ പങ്ക് വലുത് – ഷാജി എൻ. കരുൺ Read More »

ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ  പഞ്ചദിന ചലച്ചിത്ര പഠന ക്യാമ്പ്

കൊല്ലം: ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഗാർഫി) ആഭിമുഖ്യത്തിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന തല ചലച്ചിത്ര പഠനക്യാമ്പ് സംഘടിപ്പിക്കുന്നു.ഏപ്രിൽ 9 മുതൽ 13 വരെ കൊല്ലത്ത് നടക്കുന്ന ക്യാമ്പിൽ ചലച്ചിത്രരംഗത്തെ അന്താരാഷ്ട്ര പ്രശസ്തരായവർ ക്ലാസുകൾ കൈകാര്യം ചെയ്യും. 17 മുതൽ 50 വരെ പ്രായമുള്ള 30 പേർക്കാണ് പ്രവേശനം. അപേക്ഷകൾ https://garfi.in എന്ന വെബ്സൈറ്റ്‌ വഴി നൽകാവുന്നതാണ്‌. ഇ-മെയിൽ: [email protected] ഫോൺ: 9400326811

സൂര്യ ചിത്രത്തിൻ്റെ ഷൂട്ടിങിനുള്ള തോക്കുകൾ പോലീസ് പിടികൂടി

സൂര്യ അഭിനയിക്കുന്ന ‘എതര്‍ക്കും തുനിന്തവന്‍’ സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു. സഹസംവിധായകന്‍ തോക്കുകള്‍ കാരക്കുടിയിലേക്ക് കൊണ്ടുപോയപ്പോഴാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനെതിരേ സൗത്ത് ഇന്ത്യന്‍ മൂവി ഡമ്മി ഇഫക്ട്‌സ് അസോസിയേഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഡമ്മി തോക്കുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ പൊലീസ് ചെന്നൈയിലെ ഗോഡൗണിലും പരിശോധന നടത്തി. പരിശോധനയില്‍ 150-ഓളം ഡമ്മി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ചിത്രീകരണത്തിനായി ഡമ്മി ആയുധങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശവും ലൈസന്‍സും അനുവദിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ …

സൂര്യ ചിത്രത്തിൻ്റെ ഷൂട്ടിങിനുള്ള തോക്കുകൾ പോലീസ് പിടികൂടി Read More »

ഭാവനയെ ക്യാമറയിലാക്കി മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍ പകര്‍ത്തിയ തന്റെ ചിത്രം പങ്കുവച്ച് നടി ഭാവന. ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.   മഞ്ഞ വെളിച്ചത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഭാവനയുടെ ഒരു പോർട്രെയിറ്റ് ചിത്രമാണത്. “നാമെല്ലാവരും അൽപ്പം തകർന്നവരാണ്, ആ വിള്ളലുകളിലൂടെയാണല്ലോ വെളിച്ചം വരുന്നത്,” എന്നാണ് ചിത്രം പങ്കുവച്ച് ഭാവന കുറിച്ചത്. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണാണ് ഭാവന ഒടുവില്‍ അഭിനയിച്ച മലയാളചിത്രം. തുടര്‍ന്ന് കന്നഡ സിനിമകളിലാണ് ഭാവന കൂടുതല്‍ വേഷമിട്ടത്. 96ന്‍റെ കന്നഡ റീമേക്കായ 99ല്‍ ജാനകി ദേവിയായി എത്തിയത് ഭാവന ആയിരുന്നു. അടുത്തിടെ …

ഭാവനയെ ക്യാമറയിലാക്കി മഞ്ജു വാര്യര്‍ Read More »

ദിലീപിന്റെ വീട്ടിലെ റെയ്ഡ് പൂർത്തിയായി; ഹാർഡ് ഡിസ്കും മൂന്ന് ഫോണുകളും പിടിച്ചെടുത്തു

കൊച്ചി: നടൻ ദിലീപി​ന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചു. തെളിവുകൾ തേടി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് റെയ്ഡിനെത്തിയത്. ഉച്ചക്ക് 12ന് ആരംഭിച്ച പരിശോധന വൈകീട്ട് 6.45നാണ് അവസാനിക്കുന്നത്. അതേസമയം സഹോദരൻ അനൂപി​ന്റെ വീട്ടിലും ദിലീപിന്റെ നിർമാണ കമ്പനിയിലും പരിശോധന തുടരുകയാണ്. ദിലീപിന്റെ വീട്ടിൽനിന്നും കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും മൂന്ന് മൊബൈൽ ഫോണും രണ്ട് ഐ പാഡും പിടിച്ചെടുത്തു. ഇതിലൊന്ന് ദിലീപി​േന്റതാണ്. കുറ്റകൃത്യത്തിന് ശേഷം ദിലീപിന്റെ ഭാഗത്ത് നിന്നും ദിലീപുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട …

ദിലീപിന്റെ വീട്ടിലെ റെയ്ഡ് പൂർത്തിയായി; ഹാർഡ് ഡിസ്കും മൂന്ന് ഫോണുകളും പിടിച്ചെടുത്തു Read More »

ദിലീപിന്റെ വീട്ടില്‍ പൊലീസ് മിന്നല്‍ പരിശോധന

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധന. ആലുവയിലെ വീട്ടിലാണ് പരിശോധന. നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ തെളിവുകള്‍ തേടിയാണ് പരിശോധന.കോടതിയുടെ അനുമതിയോടെയാണ് റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘം പരിശോധനയ്ക്ക് എത്തിയത്.   ദിലീപിന്റെ ആലുവയിലെ വീട്ടിലും നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫിസിലും സഹോദരന്‍ അനൂപിന്റെ തോട്ടെക്കാട്ടുകരയിലുള്ള വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്. അന്വേഷണ സംഘം എത്തുമ്പോള്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നെങ്കിലും …

ദിലീപിന്റെ വീട്ടില്‍ പൊലീസ് മിന്നല്‍ പരിശോധന Read More »