ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു.

കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ്(62) അന്തരിച്ചു. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കവി, നാടകകൃത്ത്, അവതാരകന്‍ എന്നീ നിലയില്‍ പ്രശസ്തനായിരുന്നു.

രണ്ടുവര്‍ഷംമുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പ്‌ ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു.

ആലപ്പുഴ മാങ്കൊമ്പ് സ്വദേശിയാണ് ബീയാർ പ്രസാദ്. അറുപതിലധികം ചിത്രങ്ങള്‍ക്ക് ഗാനമെഴുതിയിട്ടുണ്ട്.

 

Lyricist Beeyar Prasad passed away

Leave a Comment

Your email address will not be published. Required fields are marked *