സൂര്യ അഭിനയിക്കുന്ന ‘എതര്‍ക്കും തുനിന്തവന്’ സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു. സഹസംവിധായകന് തോക്കുകള്‍ കാരക്കുടിയിലേക്ക് കൊണ്ടുപോയപ്പോഴാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനെതിരേ സൗത്ത് ഇന്ത്യന്‍ മൂവി ഡമ്മി ഇഫക്ട്സ് അസോസിയേഷന് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ഡമ്മി തോക്കുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ പൊലീസ് ചെന്നൈയിലെ ഗോഡൗണിലും പരിശോധന നടത്തി. പരിശോധനയില്‍ 150-ഓളം ഡമ്മി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
ചിത്രീകരണത്തിനായി ഡമ്മി ആയുധങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശവും ലൈസന്‍സും അനുവദിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.