മധു മോഹൻ മരിച്ചിട്ടില്ല.വാർത്തകേട്ട് ചിരിച്ചു കൊണ്ടിരിക്കുന്നു.

സീരിയൽ താരവും സംവിധായകനുമായിരുന്ന മധു മോഹൻ അന്തരിച്ചതായി വ്യാജവാർത്ത.മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെയാണ് വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്.മധ്യമങ്ങളിലൂടെ മരണ വാർത്തയറിഞ്ഞ് വിളിച്ച ഫിൽമി പ്ലസ് ചീഫ് എഡിറ്റർ പല്ലിശ്ശേരിയോട് ചിരിച്ചുകൊണ്ടാണ് മധുമോഹൻ പ്രതികരിച്ചത്.മധുമോഹൻ നിർമ്മിച്ച മലയാളത്തിലെ ആദ്യത്തെ മെഗാസീരിയൽ മാനസിയുടെ എഴുത്തുകാരൻ കൂടിയാണ് പല്ലിശ്ശേരി.

മധുമോഹൻ നിർമ്മിച്ച മാനസി തുടർച്ചയായി മൂന്ന് വർഷം 240 എപ്പിസോഡുകളാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തത്. പിന്നീട് ദൂരദർശനുവേണ്ടി 260 എപ്പിസോഡുകളുള്ള “സ്നേഹ സീമ” അദ്ദേഹം നിർമ്മിച്ചു.

260 എപ്പിസോഡുകൾ വീതം സംപ്രേഷണം ചെയ്ത ഡിഡി പൊധിഗൈയിലെ “പെണ്ണുരിമൈ”, “രാഗസുധ” എന്നീ രണ്ട് സീരിയലുകളും മധുമോഹൻ നിർമ്മിച്ചു. അദ്ദേഹം അമൃത ടിവിക്ക് വേണ്ടി “കൃഷ്ണകൃപ സാഗരം” എന്ന പുരാണ ഷോയും നിർമ്മിച്ചിട്ടുണ്ട്. എംജിആറിന്റെ വളർത്തു മകൾ ഗീതയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *