മഞ്ജു വാര്യര്‍ പകര്‍ത്തിയ തന്റെ ചിത്രം പങ്കുവച്ച് നടി ഭാവന. ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
മഞ്ഞ വെളിച്ചത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഭാവനയുടെ ഒരു പോർട്രെയിറ്റ് ചിത്രമാണത്. “നാമെല്ലാവരും അൽപ്പം തകർന്നവരാണ്, ആ വിള്ളലുകളിലൂടെയാണല്ലോ വെളിച്ചം വരുന്നത്,” എന്നാണ് ചിത്രം പങ്കുവച്ച് ഭാവന കുറിച്ചത്. 2017ല്‍ പുറത്തിറങ്ങിയ ആദം ജോണാണ് ഭാവന ഒടുവില്‍ അഭിനയിച്ച മലയാളചിത്രം. തുടര്‍ന്ന് കന്നഡ സിനിമകളിലാണ് ഭാവന കൂടുതല്‍ വേഷമിട്ടത്. 96ന്‍റെ കന്നഡ റീമേക്കായ 99ല്‍ ജാനകി ദേവിയായി എത്തിയത് ഭാവന ആയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബജ്‍രംഗിയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
View this post on Instagram
ചിത്രം പോസ്റ്റ് ചെയ്ത് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.