CBI 5 | സേതുരാമയ്യരുടെ അഞ്ചാം വരവ്, ചിത്രം വൈറല്‍

വന്‍ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിയ്ക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സി ബി ഐ അഞ്ചാം ഭാഗം. മമ്മൂട്ടി വീണ്ടും സേതരമായ്യരായി വേഷമിട്ട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഫാന്‍സും മറ്റും പുറത്തിറക്കിയ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലായി.

അതിനിടെ ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മമ്മൂട്ടി തന്നെയാണ് സേതുരാമയ്യരുടെ ആദ്യ ചിത്രം പങ്കുവച്ചത്.

ഒഫീഷ്യല്‍ ലീക്ക്

കൈ പിന്നില്‍ കെട്ടി നടന്നു പോകുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തില്‍ കാണുന്നത്. ഒഫീഷ്യല്‍ ലീക്ക് എന്ന അടിക്കുറിപ്പിലാണ് മമ്മൂട്ടി ഫോട്ടോ പോസ്ററ് ചെയ്തത്. അതിന് പിന്നാലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരം​ഗമാവുകയാണ്

നേരത്തെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഒപ്പം നിരവധി ഫാന്‍സ് പോസ്റ്റര്‍ ഡിസൈനുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എല്ലാം തന്നെ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചവയാണ്.

Leave a Comment

Your email address will not be published. Required fields are marked *