Kooman : ജീത്തു ജോസഫ്‌ – ആസിഫ്‌ അലി ചിത്രം “കൂമൻ’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് കൂമന്‍. ജീത്തു ജോസെഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

ഇതാദ്യമായിട്ടാണ് ജീത്തു ജോസെഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നത്.

രണ്‍ജി പണിക്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. ഫെബ്രുവരി 20നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മോഹൻലാല്‍ നായകനാകുന്ന ചിത്രം ’12ത് മാന്റെ’ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്‍ണകുമാറാണ് ‘കൂമന്റേ’യും രചയിതാവ്.

Leave a Comment

Your email address will not be published. Required fields are marked *