RAHUL S A

Kooman : ജീത്തു ജോസഫ്‌ – ആസിഫ്‌ അലി ചിത്രം “കൂമൻ’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് കൂമന്‍. ജീത്തു ജോസെഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇതാദ്യമായിട്ടാണ് ജീത്തു ജോസെഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നത്. രണ്‍ജി പണിക്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. ഫെബ്രുവരി 20നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മോഹൻലാല്‍ നായകനാകുന്ന ചിത്രം ’12ത് മാന്റെ’ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്‍ണകുമാറാണ് ‘കൂമന്റേ’യും രചയിതാവ്.

Dileep Case :ദിലീപിനെ ബുധനാഴ്ച്ച വരെ അറസ്റ്റ് ചെയ്യില്ല ; ഹർജി നീട്ടി ഹൈക്കോടതി

നടി ആക്രമണ കേസ് അന്വേഷിച്ച ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ബുധനാഴ്ച്ചത്തേക്ക് മാറ്റി.കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹൈക്കോടതിയിൽ മുദ്ര വച്ച കവറിൽ സമർപ്പിക്കുമെന്ന് ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അറിയിച്ചു.അതേസമയം ബുധനാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.   കേസുമായി ബന്ധപ്പെട്ട് മൊബൈൽ ഫോണുകൾ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം പ്രതി ദിലീപ് നേരത്തെ തള്ളിയിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പോലെ ഫോൺ ഹാജരാക്കാൻ സാധിക്കില്ലെന്നും തന്റെ …

Dileep Case :ദിലീപിനെ ബുധനാഴ്ച്ച വരെ അറസ്റ്റ് ചെയ്യില്ല ; ഹർജി നീട്ടി ഹൈക്കോടതി Read More »

ദിലീപിനെ ചോദ്യം ചെയ്യാം;വ്യാഴാഴ്ച വരെ അറസ്റ്റു പാടില്ല.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ളുടെ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കാതെ ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം അനുവദിക്കാനോ തള്ളാനോ കോടതി തയ്യാറായില്ല. എന്നാല്‍ ഹര്‍ജിക്കാരെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഹര്‍ജിക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജറാവാട്ടെയെന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതൽ മൂന്നു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ ഒൻപതു മുതൽ രാത്രി എട്ടുവരെ ചോദ്യം …

ദിലീപിനെ ചോദ്യം ചെയ്യാം;വ്യാഴാഴ്ച വരെ അറസ്റ്റു പാടില്ല. Read More »

പോലീസിനെതിരേ ഗൂഡാലോചനയില്ല; അത് ശാപവാക്കുകളാണ്;കോടതിയില്‍ ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ​ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് നല്‍കിയ മൂന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം തുടരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ് മൂലത്തിനെതിരെ പ്രതിഭാഗം വാദങ്ങളുന്നയിച്ചു. ബാലചന്ദ്രകുമാറിന്റെ സാക്ഷി മൊഴികള്‍ കൊണ്ട് മാത്രം കൊലപാതക ഗൂഡാലോചനക്കുറ്റത്തില്‍ തന്നെ പ്രതി ചേര്‍ക്കാനാവില്ലെന്ന് ദിലീപ് വാദിച്ചു. ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ദിലീപ് നടത്തിയത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ള ചൂണ്ടിക്കാട്ടി. കള്ളക്കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ …

പോലീസിനെതിരേ ഗൂഡാലോചനയില്ല; അത് ശാപവാക്കുകളാണ്;കോടതിയില്‍ ദിലീപ് Read More »

മമ്മൂട്ടിക്ക് കോവിഡ്; സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് താരം. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ല. കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട് 60 ദിവസം പിന്നിട്ടിരുന്നു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ; പരസ്യമാക്കേണ്ടെതില്ലെന്ന് വനിതാ കമ്മീഷന്‍.

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിമണ്‍ ഇന്‍ സിനിമാ കളക്ടീവുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം പ്രതികരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതിദേവി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. എന്‍ക്വയറി കമ്മീഷന്‍ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മീഷന്‍. അതുകൊണ്ടു തന്നെ ആ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കേണ്ട സാഹചര്യം സര്‍ക്കാരിനില്ല എന്നാണ് മന്ത്രി പറഞ്ഞത്. തീര്‍ച്ചയായും സിനിമാമേഖലയില്‍ നിയന്ത്രണവും നിരീക്ഷണവും അനിവാര്യമാണ്. നിയമനിര്‍മാണം വേണം. ഇന്റേണല്‍ കംപ്ലൈയിന്റ് കമ്മിറ്റി …

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ; പരസ്യമാക്കേണ്ടെതില്ലെന്ന് വനിതാ കമ്മീഷന്‍. Read More »