കീര്‍ത്തി സുരേഷിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ഇന്ത്യയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. നടി കീര്‍ത്തി സുരേഷിനും (Keerthy Suresh) കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചിരിക്കുകയാണ്. കീര്‍ത്തി സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി നടന്‍ സത്യരാജ്, നടിയും നര്‍ത്തകിയുമായ ശോഭന, ത്രിഷ, സംവിധായകന്‍ പ്രിയദര്‍ശന്‍, ഖുശ്ബു, ഗായിക ലത മങ്കേഷ്കര്‍ എന്നിവര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

ഇപ്പോഴിതാ, നടി കീര്‍ത്തി സുരേഷിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കീര്‍ത്തി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. “ആവശ്യമായ എല്ലാ മുന്‍കരുതലുകളും സുരക്ഷാ നടപടികളും എടുത്തിട്ടും നേരിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ട എനിക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് വൈറസിന്റെ വ്യാപനനിരക്കിനെക്കുറിച്ചുള്ള ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണ്.
എല്ലാവരും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ എല്ലാം പാലിക്കുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുക. ഞാനിപ്പോ ഐസൊലേഷനിലാണ്. ഞാനുമായി അടുത്തിടപഴകിയവര്‍ എല്ലാവരും ദയവായി ടെസ്റ്റ് ചെയ്യുക.

നിങ്ങളിതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ എത്രയും പെട്ടെന്ന് വാക്സിന്‍ എടുക്കൂ. ഗുരുതരമായ ലക്ഷണങ്ങള്‍ വരാതെ അതു നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കും.

ഉടനെ രോഗം ഭേദമായി തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു,” കീര്‍ത്തി കുറിച്ചു

Leave a Comment

Your email address will not be published. Required fields are marked *