ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ജയ് ഗണേഷ് ‘ മിത്ത് വിവാദങ്ങൾക്കിടയിൽ പുറത്തിറങ്ങുന്നു
‘ജയ് ഗണേഷ്’ എന്നാണ് ചിത്രത്തിന്റെ പേര് സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കർ.
മിത്ത് പരാമർശ വിവാദത്തിനിടയിൽ ഒറ്റപ്പാലത്തെ ഗണേശോത്സവം വേദിയിൽ വെച്ച് ഉണ്ണി മുകുന്ദനാണ് ചിത്രം പ്രഖ്യാപിച്ചത്, ഫെയ്‌സ് ബുക്കിൽ രഞ്ജിത് ശങ്കറും വിവരം പങ്കുവെച്ചു .
മാളികപ്പുറത്തിൽ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെയാണു ജയ് ഗണേഷിൽ ഗണപതിയായി വേഷമിടുന്നത്. മാളികപുറത്തിന് ശേഷം ഉണ്ണിയുടെ ഒരു ചിത്രവും പുറത്തിറങ്ങിയിട്ടില്ല .
ജയ് ഗണേശിന്റെ തിരക്കഥ പൂർത്തിയായ ശേഷം ഒരു നടനുവേണ്ടിയുള്ള തിരച്ചിലിനൊടുവിലാണ് ഉണ്ണി മുകുന്ദനെ കണ്ടെത്തിയതെന്നും തിരക്കഥ ഞങ്ങൾ ചർച്ച ചെയ്‌തെന്നും തുടർന്ന് അദ്ദേഹത്തിഷ്ടപ്പെട്ടെന്നും ഞാനും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിര്മിക്കുന്നതെന്നും രഞ്ജിത് ശങ്കർ പറഞ്ഞു
ഫോർ ഇയേഴ്സ് എന്ന ചിത്രമാണ് രഞ്ജിത് ശങ്കറിന്റേതായി ഒടുവിൽ പുറത്തുവന്നത്. സർജാനോ ഖാലിദും പ്രിയാ വാര്യരുമായിരുന്നു മുഖ്യവേഷങ്ങളിൽ. ജൂനിയർ ഗന്ധർവ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവിൽ പ്രഖ്യാപിച്ച ചിത്രം.
ജീവിത ദുഃഖങ്ങൾ തരണം ചെയ്യാനുള്ള ആശ്രയമാണ് ദൈവമെന്ന് എല്ലാവർക്കുമറിയാം എന്നാൽ ദൈവങ്ങൾക്കുവേണ്ടി സംസാരിക്കാൻ നമ്മൾ തയ്യാറാവില്ല ഇന്ന് ഗണപതി മിത്താണെന്നു പറഞ്ഞവർ നാളെ ശിവനും കൃഷ്ണനും മിത്താണെന്ന് പറയും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വിനായകചതുർഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരികസമ്മേളനത്തിലാണ് ഉണ്ണി മുകന്ദൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.