പുത്തൻലുക്കിൽ വിനയ് ഫോർട്ട് സാമൂഹിക മാധ്യമങ്ങൾ പിടിച്ചുലച്ച് പ്രമോഷൻ

ലുക്ക് കൊണ്ട് സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ് നടൻ വിനയ് ഫോർട്ട് ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്ന പുതിയ സിനിമയുടെ പ്രമോഷനാണ് നടൻ വിനയ് ഫോർട്ട് ചാർളി ചാപ്ലിൻ ലുക്കിൽ എത്തി ചേർന്നിരിക്കുന്നത്.

ചുരുണ്ട മുടിയും ചാപ്ലിൻ മീശയും കൂളിംഗ് ഗ്ലാസ്സുമായി നിവിൻ പോളിയോടൊപ്പം എത്തിച്ചേർന്ന വിനയ് ഫോർട്ടിനെ ആരാധകർക്ക് പിടികിട്ടിയില്ല ഇന്റർവ്യൂവിന്റെ ചിത്രങ്ങൾ പുറത്ത്‌വന്നതോട് കൂടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് .

മിന്നാരത്തിലെ കുതിരവട്ടം പപ്പു, സി ഐ ഡി ഉണ്ണികൃഷ്ണനിലെ ജഗതിയുടെ കഥാപാത്രം തുടങ്ങിയവയുമായാണ് സൂഷ്യൽ മീഡിയ വിനയ് ഫോർട്ടിനെ താരതമ്യം ചെയ്തിരിക്കുന്നത്
നടൻ അജു വർഗീസ് ഉൾപ്പടെ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.
‘അത് ഇഷ്ടപ്പെട്ടു.. ഉമ്മൻ കോശി’ എന്നാണ് വിനയ്‍യുടെ ചിത്രം പങ്കുവച്ച് അജു വർ​ഗീസ് സോഷ്യൽമീഡിയയിൽ കുറിച്ചത്.

 

ട്രോളന്മാർക്കിനി ലോട്ടറിയാണെന്നും സിനിമയുടെ ഹൈപ്പ് ലുക്ക് കൊണ്ട് കൂടിയെന്നുമുൾപ്പടെ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ദിലീപ് നായകനായ പറക്കുംതളികയിലെ ചിത്രവുമായി ഈ ലൂക്കിനെതാരമ്യപെടുത്തിയും,ഇപ്പഴത്തെ പിള്ളേരുടെ ഓരോരോ പാഷനെ തുടങ്ങിയ കമന്റുകളും പ്രചരിക്കുന്നുണ്ട്.

ഇതെന്റെ അടുത്ത ചിത്രത്തിലേക്ക് വേണ്ടിയുള്ള ലുക്കാണെന്നും ‘അപ്പൻ’ സിനിമയുടെ സംവിധായകൻ മജുവിന്റേതാണ് ചിത്രമെന്നും സിനിമയുടെ ഷൂട്ടിങ് കഴിയുന്നത് വരെ ഈ ലുക്കിൽ തന്നെ ആയിരിക്കും എന്നും വിനയ് ഫോർട്ട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *