ഹൈക്കോടതി നടൻ സൂര്യയോട് വിശദീകരണം തേടി; ജയ് ഭീം സിനിമക്കെതിരെ ഹർജി

 

 

ചെന്നൈ: കുറവർ വിഭാഗത്തെ ‘ജയ് ഭീം’ സിനിമയിലൂടെ ആക്ഷേപിച്ചെന്നാരോപിച് നടൻ സൂര്യക്കും സംവിധായകൻ ജ്ഞാനവേലിനോടും വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി.

ഇരുളർ വിഭാഗം നേരിട്ട പ്രശ്നമായിട്ടാണ് കുറവർ വിഭാഗം നേരിട്ട പ്രശ്നത്തെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതാരോപിച്ചാണ് ഹർജി.

ജസ്റ്റിസ് ആർ ഹേമലത സംവിധായകൻ ജ്ഞാനവേലിൽ നിന്നും നടൻ സൂര്യയിൽ നിന്നും വിശദീകരണം തേടുകയും കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കുമെന്നും പറഞ്ഞു .

കുറവർ ജനക്ഷേമ അസോസിയേഷൻ പ്രസിഡൻറ് കെ മുരുകേശനാണ് ഹർജി സമർപ്പിച്ചത് .കേസ് മുൻപ് ക്രൈം ബ്രാഞ്ചിൽ ഫയൽ ചെയ്‌തെങ്കിലും ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

സൂര്യ നായകനായ തമിഴ് ചലച്ചിത്രമാണ് ‘ജയ് ഭീം’ ആമസോൺ പ്രൈമിലൂടെയായിരുന്നു റിലീസ്
മഹേഷിന്റെ പ്രതികാരത്തിലൂടെ ഹിറ്റ് ആയ നടി ലിജിമോളും ,മലയാളികളുടെ പ്രിയപ്പെട്ട താരം രജീഷ വിജയൻ ,പ്രകാശ് രാജ് തുടങ്ങിയവർ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *