രാഷ്ട്രീയക്കാരേക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍: സന്തോഷ് പണ്ഡിറ്റ്

നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയറിയിച്ച്‌ സിനിമാ മേഖലയിലെ നിരവധി പേരാണ് രം​ഗത്തെത്തിയത്.

ഈ അവസരത്തില്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ചൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് നീതി കിട്ടുമെന്നാണ് തന്‍്റെ വിശ്വാസമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കേസില്‍ പല സിനിമാപ്രവര്‍ത്തകരും കൂറുമാറിയ അവസ്ഥ ഉണ്ടായപ്പോള്‍ അതിനെതിരെ ആരും പ്രതികരിച്ചില്ലെന്നും രാഷ്ട്രീയക്കാരേക്കാള്‍ കഷ്ടമാണ് സിനിമാക്കാരെന്നും പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്‍്റെ കുറിപ്പ്:

പണ്ഡിറ്റിന്‍്റെ നിലപാട്..

പ്രമുഖ നടി ആക്രമിക്കപ്പെട്ടു അഞ്ചു വര്‍ഷം കഴിയുന്നു. അന്ന് മുതല്‍ ഈ നിമിഷം വരെ നടിയോടോപ്പോം, അവര്‍ക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് ഞാന്‍ എടുത്തത്. ഉടനെ കോടതി വിധി പ്രതീക്ഷിക്കുന്നു.

ഈ കാലയളവില്‍ അവരോടൊപ്പം നിന്നിരുന്ന പല നടി-നടന്മാര്‍ കൂറുമാറി. സാക്ഷികള്‍ ഒരുപാട് കൂറുമാറി. ഒപ്പം എന്ന് പറഞ്ഞ് നിന്ന പ്രോസിക്യൂട്ടര്‍ വരെ രാജിവച്ച്‌ പോവുക ആണ്.. കഷ്ടം… നടി- നടന്മാര്‍ കൂറ് മാറിയതിനെതിരെ ഒരു സിനിമാക്കാരനും അപലപിച്ചില്ല. ആരും അവര്‍ക്കെതിരെ പ്രതികരിച്ചില്ല.

രാഷ്ട്രീയക്കാരേക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍. കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്‍ത്തകയ്ക്കു നീതി കിട്ടുവാന്‍ അവര്‍ എന്ത് ചെയ്തു? ആര്‍ജവമുള്ള സിനിമാക്കാര്‍ ആയിരുന്നെങ്കില്‍ പണ്ടേ അവര്‍ക്ക് നീതി ലഭിച്ചേനെ. എന്നാല്‍ അസൂയയും കുശുമ്ബും മത്സരവും ചില പണ്ടത്തെ പ്രതികാരം തീര്‍ക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നത്.

ചിലര്‍ പ്രഹസനങ്ങള്‍ നടത്തി ഈയ്യിടെ മുതലക്കണ്ണീര്‍ ഒഴുക്കുന്നുമുണ്ട്. ഈ വിഷയം അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു . (ചിലര്‍ അതിജീവിതയുടെ കൂടെ, ചിലര്‍ വേട്ടക്കാരന് വേണ്ടി പ്രാര്‍ത്ഥിച്ച്‌ കൂടെ, ചിലര്‍ പള്‍സര്‍ സുനിക്കൊപ്പം. അവന്‍്റെ കൂടെയും?….)

(വാല്‍ക്കഷ്ണം .. അതിജീവിതയെന്നു മറ്റുള്ളവര്‍ പറഞ്ഞു…. എന്നാല്‍ താന്‍ ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വര്‍ഷം കൊണ്ട് തെളിയിച്ചു…. Good , great..)

Leave a Comment

Your email address will not be published. Required fields are marked *