സൂര്യ ചിത്രം “എതര്‍ക്കും തുനിന്തവന്‍” : ടീസര്‍ ഉടന്‍

പാണ്ടിരാജിന്റെ സംവിധാനത്തില്‍ സൂര്യ നായകനായ – എതര്‍ക്കും തുനിന്തവവന്‍റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടു.

ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ഉടന്‍ റിലീസ് ചെയ്യും. ചിത്രം ഫെബ്രുവരി നാലിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹന്‍, സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരും അഭിനയിക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പോരാടുന്ന ഒരു സാമൂഹ്യ പോരാളിയായിട്ടാണ് സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് ലുക് പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വാടി വാസല്‍ എന്ന ചിത്രത്തില്‍ ആണ് സൂര്യ ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജല്ലിക്കെട്ട് എന്ന തമിഴ്നാട്ടിലെ കായിക വിനോദത്തെപ്പറ്റിയാണ്.

Leave a Comment

Your email address will not be published. Required fields are marked *