ജയിലർ 400 കോടി ക്ലബ്ബിൽ ,ആറാം നാൾ 64 കോടി കടന്നു

ജയിലർ സിനിമക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണം പ്രതീക്ഷകൾക്കും അപ്പുറത്താണ് ,രജനീകാന്ത് ജയിലറിലൂടെ ആർമാദിക്കുകയാണ് റെക്കോഡുകൾ പലതും തിരുത്തക്കുറിച്ചാണ് ജയിലർ മുന്നേറുന്നത്.
മനോബാലെ ട്വീറ്റ് ചെയ്തത് ആഗോള വിപണിയിൽ ജയിലർ നാനൂറുകോടി നേടി എന്നാണ് .

രജനീകാന്തിന്ടെ ജയിലർ ആകെ 416.19 കോടിയിൽ എത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ട് ,
തമിഴ് നാട്ടിൽ മാത്രം ജയിലർ 150 കോടി നേടി എന്നാണ് റിപ്പോർട്ട് ചിത്രം ആറാം നാൾ മാത്രം 64 കോടി നേടിയപ്പോൾ ആകെ 400 കോടി കഴിഞ്ഞു കളക്ഷൻ റിലീസുതൊട്ട് 95.78, 56.24, 68.51, 82.36, 49.03, 64.27 എന്നിങ്ങനെയാണ് .

മുത്തുപാണ്ഡ്യാനായി രജനികാന്ത് ജയിലറിലൂടെ അഴിഞ്ഞാടിയിരിക്കുകയാണ് സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് മോഹൻലാലും,ശിവരാജ്‌കുമാറും,വിനായകനുമൊക്കെ ചിത്രത്തിൽ ആടി തിമിർത്തിരിക്കുകയാണ് തമിഴ്‌നാട് മാത്രമല്ല ചിത്രത്തെ രാജ്യം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്.

 

Leave a Comment

Your email address will not be published. Required fields are marked *