വില്ലനായി ‘ഭാസ്കർ ദ റാസ്കലിൽ’ ആദ്യം തീരുമാനിച്ചത് ജയറാമിനെ. ആ വേഷം ജയറാം നിരസിക്കുകയായിരുന്നുവെന്ന് സംവിധായകൻ സിദ്ദിക്ക് പറഞ്ഞു . ഒരു ചാനലിൽ നൽകിയ പഴയൊരു അഭിമുഖത്തിലാൻ സിദ്ദീക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.ആഗസ്റ്റ് എട്ടിനാണ് സംവിധായകൻ സിദ്ദിക്ക് അന്തരിച്ചത്.. ജയിലറിൽ മമ്മൂട്ടിയെയായിരുന്നു ആദ്യം വില്ലനായി തീരുമാനിച്ചത് എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായ പശ്ചാത്തലത്തിലാണ് ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പിന്നീട് ജയറാമിനു പകരം തെലുങ്ക് താരം ജെഡി ചക്രവർത്തിയാണ് ആ വേഷത്തിലേക്ക് തീരുമാനിച്ചത്
ചിത്രത്തിലെ നായിക നയൻ താരയുടെ ഭർത്താവിൻ്റെ വേഷത്തിലെക്കാണ് ജയറാമിനെ ക്ഷണിച്ചത്. ഒരു മാഫിയ ഡോണായിട്ടാണ് ആദ്യം കഥാപാത്രത്തെ തീരുമാനിച്ചത് പിന്നീട് ഒരു ഫാമിലി ട്രാക്ക് വരട്ടെ എന്ന് കരുതിയാണ് ജയറാമിനെ ക്ഷണിച്ചത് ജയറാം കഥാപാത്രം നിരസിച്ചത് കൊണ്ടാണ് ആ വേഷം നടക്കാതെ പോയതെന്ന് സിദ്ദീക്ക് പറയുന്നു.
ഒരു മാഫിയ തലവൻ ആണ് വേണ്ടത് കണ്ടുപിടിക്കാൻ ഏറ്റവും പ്രയാസമുള്ള കഥാത്രം വില്ലൻ കഥാപാത്രമായിരുന്നു നായിക നായകന്മാർ ഒരുമിച്ച് ജീവിക്കുകയും പിന്നീട് പിരിയുകയും വീണ്ടും ഒരുമിക്കുകയും ചെയ്യുന്ന ഒരു ഫാമിലി മാൻ കഥാപാത്രത്തിന് വേണ്ടിയാണ് ജയറാമിനെ ആലോചിച്ചത് ജയറാം നിരസിച്ചതിനാൽ ആ കഥാപാത്രം നടക്കാതെ പോയി
മമ്മൂട്ടിയാണ് ‘ഭാസ്കർ ദ റാസ്കൽ’ ചിത്രത്തിലെ നായകൻ .
ആ ശ്രമം ജയറാം നിരസിച്ചതിനാൽ കുടുംബ കഥാപാത്രത്തെ ഉപേക്ഷിച്ച് മാഫിയ ഡോൺ ട്രാക്കിലേക്ക് കഥാപാത്രത്തെ കൊണ്ടുവന്നു അല്ലെങ്കിൽ ആ സിനിമക്ക് വേറൊരു ട്രാക്ക് വന്നേനെ ഒരു ഹീറോ പരിവേഷമുള്ള ജയറാമിനെ പോലൊരാൾ വന്നാലേ അതുപോലൊരു കുടുംബ സിനിമ വിജയിക്കുള്ളു. പക്ഷെ ആ കഥാപാത്രം ജയറാം ഏറ്റെടുക്കാത്തത് കൊണ്ടാണ് ചിത്രം മറ്റൊരു ട്രാക്കിലേക്ക് പോയതെന്ന് -സിദ്ദീക്ക് പറയുന്നു